Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bjp Leaders

നീറ്റ് ചോദ്യച്ചോർച്ച: റാക്കറ്റിൽ ഉന്നത ബിജെപി നേതാക്കളുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ഞെ​ട്ടി​ച്ച നീ​റ്റ് ചോ​ദ്യ​ച്ചോ​ർ​ച്ച​യി​ൽ ഉ​ന്ന​ത ബി​ജെ​പി നേ​താ​ക്ക​ൾ​ക്കു പ​ങ്കു​ണ്ടെ​ന്ന ആ​രോ​പ​ണ​വു​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സും നാ​ഷ​ണ​ൽ സ്റ്റു​ഡ​ന്‍റ്സ് യൂ​ണി​യ​ൻ ഓ​ഫ് ഇ​ന്ത്യ​ (എ​ൻ​എ​സ് യു​ഐ).

നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​ടെ കേ​ന്ദ്രം രാ​ജ​സ്ഥാ​നാ​ണെ​ന്നും രാ​ജ​സ്ഥാ​നി​ലെ ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ൽ റാ​ക്ക​റ്റി​ന് രാ​ഷ്‌​ട്രീ​യ സം​ര​ക്ഷ​ണം ല​ഭി​ച്ചി​രു​ന്നു​വെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ഉ​ദ​യ് ഭാ​നു ചി​ബും എ​ൻ​എ​സ്‌​യു​ഐ അ​ധ്യ​ക്ഷ​ൻ വി​നോ​ദ് ജാ​ഖ​റും ഡ​ൽ​ഹി​യി​ലെ കോ​ണ്‍​ഗ്ര​സ് കാ​ര്യാ​ല​യ​ത്തി​ൽ ന​ട​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​യ്പു​രി​ൽ ആ​രോ​പ​ണ വി​ധേ​യ​രാ​യ​വ​ർ രാ​ജ​സ്ഥാ​നി​ലെ പ്ര​മു​ഖ ബി​ജെ​പി നേ​താ​ക്ക​ളു​മാ​യി ചേ​ർ​ന്നെ​ടു​ത്തി​ട്ടു​ള്ള ഫോ​ട്ടോ​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ആ​രോ​പ​ണം.

രാ​ജ​സ്ഥാ​നി​ലെ കോ​ച്ചിം​ഗ് ഹ​ബ്ബു​ക​ളാ​യി​ട്ടു​ള്ള ന​ഗ​ര​ങ്ങ​ളി​ലെ മി​ക്ക കോ​ച്ചിം​ഗ് സ്ഥാ​പ​ന​ങ്ങ​ളും ബി​ജെ​പി നേ​താ​ക്ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണെ​ന്നും കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ച്ചിം​ഗ് സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രെ ചോ​ദ്യം ചെ​യ്തെ​ങ്കി​ലും പി​ന്നീ​ട് രാ​ഷ്‌​ട്രീ​യ സ​മ്മ​ർ​ദ​ത്തി​നു വ​ഴ​ങ്ങി അ​വ​രെ വി​ട്ട​യ​ച്ച​താ​യും എ​ൻ​എ​സ്‌​യു​ഐ അ​ധ്യ​ക്ഷ​ൻ ആ​രോ​പി​ച്ചു.

10 വ​ർ​ഷ​ത്തി​നി​ടെ 89 പേ​പ്പ​ർ ചോ​ർ​ച്ച​യു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും 48 ത​വ​ണ പ​രീ​ക്ഷ​ക​ൾ വീ​ണ്ടും ന​ട​ത്തേ​ണ്ടി വ​ന്നി​ട്ടു​ണ്ടെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ദേ​ശീ​യ പ​രീ​ക്ഷാ ഏ​ജ​ൻ​സി (എ​ൻ​ടി​എ) നി​രോ​ധി​ക്ക​ണ​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ഉ​ദ​യ് ഭാ​നു ചി​ബും ആ​വ​ശ്യ​പ്പെ​ട്ടു.

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യി​ൽ കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്നും അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​യി സം​യു​ക്ത പാ​ർ​ല​മെ​ന്‍റ​റി സ​മി​തി (ജെ​പി​സി) രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ഷ്‌​ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും ഇ​രു സം​ഘ​ട​ന​ക​ളും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Kerala

കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യെ സ്വാ​ധീ​നി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന ആ​രോ​പ​ണം; ബി​ജെ​പി നേ​താ​ക്ക​ള്‍​ക്കെ​തി​രെ കേ​സ്

പാ​ല​ക്കാ​ട്: കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യെ സ്വാ​ധീ​നി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ ബി​ജെ​പി നേ​താ​ക്ക​ള്‍​ക്കെ​തി​രെ കേ​സ്. പാ​ല​ക്കാ​ട് ടൗ​ണ്‍ നോ​ര്‍​ത്ത് പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

50-ാം വാ​ര്‍​ഡ് കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ര​മേ​ശി​നെ​യാ​ണ് ബി​ജെ​പി സ്വാ​ധീ​നി​ക്കാ​ന്‍ ശ്ര​മി​ച്ച​താ​യി പ​രാ​തി ഉ​യ​ര്‍​ന്ന​ത്. നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക പി​ന്‍​വ​ലി​ക്കാ​ന്‍ പ​ണം വാ​ഗ്ദാ​നം ചെ​യ്തു​വെ​ന്നാ​ണ് ആ​രോ​പ​ണം.

ബി​ജെ​പി​യു​ടെ നി​ല​വി​ലെ കൗ​ണ്‍​സി​ല​ര്‍ ജ​യ​ല​ക്ഷ്മി​യാ​ണ് കേ​സി​ലെ ഒ​ന്നാം പ്ര​തി. ജ​യ​ല​ക്ഷ്മി​ക്കൊ​പ്പം ര​മേ​ശി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ ഗ​ണേ​ഷ് ര​ണ്ടാം പ്ര​തി​യാ​ണ്. ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റു മൂ​ന്നു പേ​രെ​യും കേ​സി​ല്‍ പ്ര​തി​യാ​ക്കി​യി​ട്ടു​ണ്ട്.

ര​മേ​ശ് വീ​ട്ടി​ലി​ല്ലാ​തി​രു​ന്ന സ​മ​യ​ത്താ​ണ് ബി​ജെ​പി നേ​താ​ക്ക​ള്‍ വീ​ട്ടി​ലെ​ത്തി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്വാ​ധീ​നം ചെ​ലു​ത്ത​ല്‍, വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റ​ല്‍ തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.

ര​മേ​ശി​ന്‍റെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടേ​യും മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പാ​ല​ക്കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. എ​ന്നാ​ല്‍ ര​മേ​ശ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച 46-ാം വാ​ര്‍​ഡ് ബി​ജെ​പി സ്ഥാ​നാ​ര്‍​ത്ഥി എം. ​സു​നി​ലി​ന്‍റെ പേ​ര് എ​ഫ്‌​ഐ​ആ​റി​ല്‍ ഇ​ല്ല.

 

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ്ണ​ക്കൊ​ള്ള: രാ​ഷ്ട്ര​പ​തി​യെ ക​ണ്ട് ആ​ശ​ങ്ക​യ​റി​യി​ച്ച് ബി​ജെ​പി സം​ഘം

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ്ണ​ക്കൊ​ള്ള​യി​ൽ രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വി​നെ ക​ണ്ട് ആ​ശ​ങ്ക​യ​റി​യി​ച്ച് ബി​ജെ​പി സം​ഘം. സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് രാ​ഷ്ട്ര​പ​തി​യെ ക​ണ്ട​ത്. രാ​ജ് ഭ​വ​നി​ലെ​ത്തി​യാ​ണ് രാ​ഷ്ട്ര​പ​തി​യെ ക​ണ്ട​ത്.

ബി​ജെ​പി ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ, മു​ൻ കേ​ന്ദ്ര​മ​ന്ത്രി വി ​മു​ര​ളീ​ധ​ര​ൻ, മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ ​സു​രേ​ന്ദ്ര​ൻ അ​ട​ക്ക​മു​ള്ള​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. കൂ​ടി​ക്കാ​ഴ്ച്ച​യി​ൽ രാ​ഷ്ട്ര​പ​തി​ക്ക് അ​ന​ന്ത​പ​ദ്മ​നാ​ഭ​സ്വാ​മി മാ​തൃ​ക​യും ബി​ജെ​പി സം​ഘം സ​മ്മാ​നി​ച്ചു.

ഇ​ന്ന് വൈ​കു​ന്നേ​ര​മാ​ണ് ശ​ബ​രി​മ​ല ദ​ർ​ശ​നം ഉ​ൾ​പ്പെ​ടെ നാ​ല് ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ര്‍​മു കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. ഡ​ൽ​ഹി​യി​ൽ നി​ന്ന് പ്ര​ത്യേ​ക വി​മാ​ന​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ രാ​ഷ്ട്ര​പ​തി രാ​ജ്ഭ​വ​നി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി​യും ഗ​വ​ര്‍​ണ​റും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യാ​ണ് രാ​ഷ്ട്ര​പ​തി​യെ സ്വീ​ക​രി​ച്ച​ത്. ബു​ധ​നാ​ഴ്ച​യാ​ണ് ദ്രൗ​പ​തി മു​ര്‍​മു​വി​ന്‍റെ ശ​ബ​രി​മ​ല ദ​ര്‍​ശ​നം. ക​ന​ത്ത സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളാ​ണ് ത​ല​സ്ഥാ​ന​ത്തു​ട​നീ​ളം വി​ന്യ​സി​ച്ചി​ട്ടു​ള്ള​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ 9.20 ഓ​ടു​കൂ​ടി തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ശ​ബ​രി​മ​ല​യി​ലേ​ക്ക് രാ​ഷ്ട്ര​പ​തി യാ​ത്ര തി​രി​ക്കു​മെ​ന്നാ​ണ് വി​വ​രം. ഹെ​ലി​കോ​പ്റ്റ​റി​ല്‍ നി​ല​യ്ക്ക​ലി​ല്‍ ഇ​റ​ങ്ങും എ​ന്നാ​ണ് നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ല്‍ കാ​ലാ​വ​സ്ഥ​യു​ൾ​പ്പെ​ടെ പ​രി​ഗ​ണി​ച്ച് ഹെ​ലി​കോ​പ്റ്റ​ർ ഇ​റ​ങ്ങു​ന്ന സ്ഥ​ല​ത്തി​ൽ മാ​റ്റം വ​ന്നേ​ക്കും.

കോ​ന്നി പൂ​ങ്കാ​വ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​വും ഇ​തി​നാ​യി പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ൾ എ​ല്ലാ​വി​ധ ഒ​രു​ക്ക​ങ്ങ​ളും ന​ട​ത്തു​ന്നു​ണ്ട്. നി​ല​യ്ക്ക​ലി​ൽ ഹെ​ലി​കോ​പ്റ്റ​ർ ഇ​റ​ങ്ങി പ​മ്പ​യി​ലേ​ക്ക് പോ​കും എ​ന്നാ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള തീ​രു​മാ​നം.

Latest News

Corehub Up